kasaragod local

ബോവിക്കാനം-കാനത്തൂര്‍-എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റോഡ് മെക്കാഡം: പരിശോധന ആരംഭിച്ചു

ബോവിക്കാനം:  ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ ബോവിക്കാനം ജങ്ഷനില്‍ നിന്ന് ആരംഭിച്ച് തെക്കില്‍-ആലട്ടി റോഡില്‍ കുറ്റിക്കോല്‍ ജങ്ഷനില്‍ എത്തിച്ചേരുന്ന റോഡിന്റെ മെക്കാഡം ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. ബോവിക്കാനം-കാനത്തൂര്‍-എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍ റോഡിന് 17 കിമീ നീളമുണ്ട്. മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ കാസര്‍കോട് ടൗണുമായി ബന്ധപ്പെടുന്ന പ്രധാന പാത കൂടിയാണിത്.
റോഡിന്റെ വീതികുറവും വളവുകളും തിരിവുകളും മൂലം ഈ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്‌കരമാണിപ്പോള്‍. ഇത് വീതികൂട്ടി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2017-18 വര്‍ഷത്തെ ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവൃത്തിക്ക് പ്രാഥമികാനുമതി നല്‍കുകയും ഇന്‍വെസ്റ്റിഗേഷനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ നടപടിയുടെ ഭാഗമായി 12 മീറ്റര്‍ വീതിയില്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ, ഏഴ് ദിവസത്തെ ട്രാഫിക്ക് സര്‍വേ, സിബിആര്‍ ടെസ്റ്റ്, ബെക്ലിന്‍മാര്‍ ബീച്ച് ഡിഫഌക്ഷന്‍ ടെസ്റ്റ്, ഓരോ 50 മീറ്റര്‍ നീളത്തിലും റോഡ് ക്രോസ് സെക്ഷന്‍ ശേഖരിച്ച് ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കി കിഫ്ബിക്ക് അന്തിമാനുമതിക്ക് സമര്‍പ്പിക്കും. കിഫ്ബി അനുമതി ലഭിക്കുന്നതോടെ  ഈ റോഡിന്റെയും പ്രവൃത്തി തുടങ്ങാന്‍ കഴിയുമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it