Flash News

ബോളിവുഡ് നടി റീമാ ലാഗു അന്തരിച്ചു



മുംബൈ: പ്രമുഖ ബോളിവുഡ് നടി റീമാ ലാഗു (59) അന്തരിച്ചു. ബോളിവുഡിലും മറാത്തിയിലും അമ്മ വേഷങ്ങളില്‍ തിളങ്ങിയ റീമ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. മുംബൈയില്‍ ജനിച്ച റീമ മറാത്തി നാടകങ്ങളിലൂടെയാണ് സിനിമാ മേഖലയിലേക്കെത്തുന്നത്. അഭ്രപാളിയില്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ, മാധുരി ദീക്ഷിത് തുടങ്ങിയവരുടെ കൂടെ അമ്മ വേഷത്തില്‍ റീമ മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീമാന്‍-ശ്രീമതി, നാംകരണ്‍, തൂതു മേം മേം തുടങ്ങിയ ടിവി പരിപാടികളിലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാല്‍പത് വര്‍ഷം നീണ്ട അഭിനയ ജീവിതത്തോട് വിടപറഞ്ഞ റീമയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കുന്നതിനായി ബോളിവുഡിലെ പ്രമുഖര്‍ നേരിട്ടെത്തി.
Next Story

RELATED STORIES

Share it