Flash News

ബോബിജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി

ബോബിജിന്‍ഡാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി
X
Boby-jjindalന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥിത്വത്തിന് അഞ്ചുമാസത്തിന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബോബി ജിന്‍ഡാല്‍ പിന്മാറി. നിലവില്‍ ലൂസിയാന ഗവര്‍ണറായ ജിന്‍ഡാല്‍ ഇന്ത്യന്‍വംശജനാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു ബോബി ജിന്‍ഡാല്‍.

എന്നാല്‍ അദേഹം പ്രചാരണപരിപാടിയിലാണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇത് തന്റെ സമയമല്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായും അദേഹം പ്രഖ്യാപിച്ചു. ഇനി വരുന്ന കാലം അമേരിക്കന്‍ സെഞ്ച്യുറിയാണ്. ഇതിനായുള്ള ബ്ലുപ്രിന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് താനെന്നും എന്നാല്‍ പിന്മാറ്റത്തിന്റെ കാരണം പിന്നീട് വ്യക്തമാക്കാമെന്നും ജിന്‍ഡാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it