ബോധ്ഗയ സ്‌ഫോടനം: അഞ്ച് പേര്‍ കുറ്റക്കാര്‍

പട്‌ന: 2013ല്‍ ബോധ്ഗയയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചു ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്നു പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇംതിയാസ് അന്‍സാരി, ഹൈദര്‍അലി, മുജിത് ഉല്ല, ഉമര്‍ സിദ്ദീഖി, അസ്ഹറുദ്ദീന്‍ ഖുറൈശി എന്നിവരെയാണു ജഡ്ജി മനോജ്കുമാര്‍ സിന്‍ഹ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. കേസില്‍ ഈ മാസം 31നു കോടതി ശിക്ഷ വിധിക്കും. 2013 ജൂലൈ ഏഴിനാണ് ബോധ്്ഗയയില്‍ സ്‌ഫോടന പരമ്പര നടന്നത്. സ്‌ഫോടനങ്ങളില്‍ ബുദ്ധസന്യാസിമാരടക്കം നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. കേസില്‍ ആറു പ്രതികളുണ്ടായിരുന്നു. ഇതില്‍ 18 വയസ്സ് തികയാത്ത തൗഹിക് അഹ്മദിനെ റിമാന്‍ഡ് ഹോമില്‍ മൂന്നു വര്‍ഷത്തെ തടവിനു ജുവനൈല്‍ കോടതി ശിക്ഷിച്ചിരുന്നു. ആറു പ്രതികളും നിരോധിത സംഘടനയായ സിമിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നുവെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്.
Next Story

RELATED STORIES

Share it