ബോണസ് പ്രശ്‌നം: വയനാട്ടില്‍ തോട്ടംതൊഴിലാളികള്‍  ദേശീയപാത ഉപരോധിച്ചു

കല്‍പ്പറ്റ: സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നിഷേധാത്മക സമീപനങ്ങളില്‍ പ്രതിഷേധിച്ചു വയനാട്ടില്‍ എച്ച്എംഎല്‍ തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു.
20 ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ പണിമുടക്കി ദേശീയപാത ഉപരോധിച്ചത്.
ദേശീയപാത 212ല്‍ വൈത്തിരിയില്‍ രാവിലെ ഒമ്പതിന് ആരംഭിച്ച ഉപരോധസമരം, 24ന് തിരുവനന്തപുരത്ത് തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ അവസാനിപ്പിച്ചു. തീരുമാനമായില്ലെങ്കില്‍ 25 മുതല്‍ കലക്ടറേറ്റ് ഉപരോധിച്ച് സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
Next Story

RELATED STORIES

Share it