thiruvananthapuram local

ബോണക്കാട് മരക്കുരിശ്് തകര്‍ത്ത സംഭവം: സഭകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: ബോണക്കാട് മലമുകളിലെ മരക്കുരിശ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിട്ട് ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗത പുലര്‍ത്തുന്നതായി ആരോപിച്ചു നെയ്യാറ്റിന്‍കര രൂപതയിലെ സഭകള്‍ 18 മുതല്‍ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണു പ്രക്ഷോഭ തീരുമാനം. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസുകള്‍ 18നു രാവിലെ 10ന് ഉപരോധിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭത്തിനു തുടക്കമിടുക. ബോണക്കാട് കുരിശുമലയില്‍ മിന്നലേറ്റാണു കുരിശ് തകര്‍ന്നതെന്നു വ്യാജ പ്രചാരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബോണക്കാട് കുരിശുമലയില്‍ തീര്‍ഥാടനത്തിനു വിലക്കുണ്ടെന്നു പറഞ്ഞു തടയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍കെതിരെയും നടപടി സ്വീകരിക്കുക, വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, സിഎസ്‌ഐ ബിഷപ് റവ. ധര്‍മരാജ് റസാലം, ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ അടുത്ത ദിവസങ്ങില്‍ യോഗം ചേര്‍ന്നു കുരിശ് തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ചു ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it