thiruvananthapuram local

ബോട്ട് തൊഴിലാളികളില്ലാതെ തീരത്തടിഞ്ഞു

കഴക്കൂട്ടം: ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തിവന്ന കൂറ്റന്‍ ബോട്ട്  സെന്റ് ആന്‍ഡ്രുസ് ചര്‍ച്ചിന് സമീപത്തെ കടല്‍ തീരത്തടിഞ്ഞുകയറി. 20 ദിവസം മുമ്പ് കുളച്ചലില്‍ നിന്നും പതിമൂന്ന് പേരടങ്ങുന്ന മല്‍സ്യതൊഴിലാളികളുമായി പുറപ്പെട്ട കൊച്ചി സ്വദേശി രവിയുടെ െ്രെകസ്റ്റ് എന്ന ബോട്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തൊഴിലാളികളാരുമില്ലാതെ കരക്കടിഞ്ഞത്. വ്യാഴാഴ്ച രാത്രി കപ്പല്‍ ചാലിന് സമീപം മല്‍സ്യബന്ധനം നടത്തുമ്പോള്‍ ശക്തമായ കാറ്റിലും തിരയിലുംപെട്ട് മത്സ്യബന്ധന വല ബോട്ടിന്റെ പ്രൊപ്പല്ലറില്‍  കുടുങ്ങി  എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ ബോട്ട് ദിശമാറി ഒഴുകാന്‍ തുടങ്ങി. അപകടം മുന്നില്‍ കണ്ട ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ വിവരം ഉടമസ്ഥനെ ഫോണില്‍ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് കുളച്ചലില്‍ നിന്നും മറ്റൊരു ബോട്ടെത്തി അപകട ഭീഷണി ഉള്ളതിനാല്‍ ബോട്ട് തല്‍ക്കാലം ഉപേക്ഷിച്ചു ശേഷം മല്‍സ്യത്തൊഴിലാളികളായ 13  പേരെയും രക്ഷപെടുത്തി കൊണ്ട് പോയി. തുടര്‍ന്ന് തിരയിലും ഒഴുക്കിലും പെട്ട് സെന്റേ ആന്‍ഡ്രൂസ് തീരത്ത് അടിഞ്കയറിയ ബോട്ട് മല്‍സ്യ തൊഴിലാളികള്‍ വടം  ഉപയോഗിച്ച് കെട്ടിയിട്ടു. വിവരമറിഞ് എത്തിയ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ബോട്ടില്‍ നടത്തിയ നാട്ടുകാരുടെ പരിരോധനയില്‍ ഫ്രീസ് ചെയ്യ്ത മബ്യങ്ങള്‍, മത്സ്യതൊഴിലാളികളുടെ വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെത്തി. ബോട്ടിനെ കടലിലിറക്കുന്നത് ഏറേ ബുദ്ധിമുട്ടുണ്ടാക്കും. ഇത് പരിശോധിക്കുന്നതിനായി വിദഗ്ദര്‍ ഇന്നെത്തുമെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it