kozhikode local

ബോട്ട് തകരാറിലായി; 19 പേര്‍ പുഴയില്‍ കുടുങ്ങി

കോഴിക്കോട്: കണയങ്കോട് പുഴയില്‍ ഹൗസ് ബോട്ട് തകരാര്‍ കാരണം 19 പേര്‍ പുഴയില്‍ കുടുങ്ങി. എഞ്ചിന്‍ തകരാറ് മൂലം ബോട്ട് നിയന്ത്രിക്കാന്‍ കഴിയാതെ കാറ്റില്‍ അകപ്പെട്ടു യാത്രക്കാര്‍ പരിഭാന്തരായി. ഗ്രാമവികസന വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ നടത്തിയ വിനോദയാത്രയ്ക്കിടെയാണ് സംഭവം . ആര്‍ക്കും പരിക്കുകളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല.
മണിക്കൂറുകളോളം പരിഭ്രാന്തിയുടെ മുള്‍മുനയിലായിരുന്നു യാത്രക്കാര്‍. കൊയിലാണ്ടി ഫയര്‍‌സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങള്‍ എത്തി പുഴയില്‍ ഇറങ്ങി ബോട്ടില്‍ കയര്‍ കെട്ടി കരക്കെത്തിച്ചു .ബോട്ടിന്റെ നങ്കൂരം ചളിയില്‍ താഴ്ന്നു പോയതാണ് ബോട്ട് നീങ്ങാതെ നിന്നത്. കണയങ്കോട് പാലത്തില്‍ ബോട്ട് ഇടിച്ച് അപകടം സംഭവിക്കാത്തത് വലിയൊരു ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫീസര്‍ സി പി ആനന്ദന്‍ നേതൃത്വം നല്‍കി.
അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്‍, കെ കെ രമേശന്‍, ലീഡിംഗ് ഫയര്‍മാര്‍ വി വിജയന്‍, ഫയര്‍മാന്‍മാരായ ബിനീഷ് ,മനു പ്രസാദ്, വിജീഷ്, സിജീഷ് ,മനോജ്, സത്യന്‍, ബാലന്‍ പങ്കെടുത്തു. വലിയ ആശ്വാസത്തോടെ കരക്കെത്തിയ പെന്‍ഷനര്‍മാരായ യാത്രക്കാര്‍ സേനക്ക് നന്ദി പറഞ്ഞു.
Next Story

RELATED STORIES

Share it