ബോട്ടുകള്‍ ബേപ്പൂരിലേക്ക് മടങ്ങിത്തുടങ്ങി
BY kasim kzm4 Dec 2017 3:10 AM GMT
kasim kzm4 Dec 2017 3:10 AM GMT
ബേപ്പൂര്‍: ഓഖി ചുഴലിക്കാറ്റിലും ശക്തമായ കടല്ക്ഷോഭത്തിലുംപെട്ട് ഇന്ത്യയിലെ വിവിധ തുറമുഖങ്ങളായ മാല്‍പേ, കുന്താപ്പൂര്‍, ഗോവ, കാര്‍വാര്‍, രത്നഗിരി, ബോംബെ, പോര്‍ബന്തര്‍ തുടങ്ങി വിവിധ കോസ്റ്റ്ല്‍ തുറമുഖങ്ങളിലടുപ്പിച്ച ബേപ്പൂരില്‍ നിന്നും പോയ 70 ഓളെ ബോട്ടുകളും അതിലെ 1500 ല്‍ പരം ജോലിക്കാരും ബേപ്പൂരിലേക്ക് വന്നുതുടങ്ങി. ശനിയാഴ്ച ഒന്നും ഞായറാഴ്ച ഒമ്പതെണ്ണവും എത്തി.
30 എണ്ണം ഇന്ന് രാവിലെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ വന്നുകൊണ്ടിരിക്കുകയാണ്. ചില ബോട്ടുകള്‍ കടല്‍ ശാന്തമായാല്‍ അവിടെ നിന്ന് വീണ്ടും ജോലിക്ക് പോവുമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഗോള്‍ഡന്‍ ബോട്ടും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും തീരക്കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോസ്റ്റ്ഗാര്‍ഡ് കൊച്ചി-മംഗലാപുരം യൂനിറ്റുകളിലെ വലിയ കപ്പലുകളും നേവിയുടെ ഡോണിയര്‍ വിമാനവും പുറംകടലില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നുണ്ട്.
ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ മറിയം ഹസീന, അസി. ഡയരക്ടര്‍ രജനി എന്നിവര്‍ രാവിലെ മുതല്‍ രാത്രിവരെ പുളിമൂട്ടിലും പോര്‍ട്ടിലുമായി ഓടി നടന്നാണ് കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ ദാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, കോസ്റ്റ്ഗാര്‍ഡ് കമാന്റഡ് ചൗഹാന്, മറൈന്‍ സിഐ സുജിത്ത്, ബേപ്പൂര്‍ എസ്ഐ കെ എച്ച് റെനീഷ്, പോര്‍ട്ട് വികസനസമിതി സെക്രട്ടറി കരിച്ചാലി പ്രേമന്, ഫിഷ്മര്‍ച്ചന്റ് അസോസിയേഷന് സെക്രട്ടറി സി മൊയ്തീന്‍കോയ, മുദാക്കര മഹല്ല് കമ്മിറ്റി സെക്രട്ടറി സി മുസ്തഫ, കടലോര ജാഗ്രതാ സമിതി സെക്രട്ടറി കെ പി ഹുസൈന്, അരയസമാജം ശ്രീനിവാസന്, ആദര്‍ഷ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT