ബോട്ടുകള്‍ ഇലക്ട്രോണിക്കായില്ല;മോദിയുടെ വാഗ്ദാനം പാഴ്‌വാക്കായി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമേദി തന്റെ മണ്ഡലമായ വാരണാസിയില്‍ വിതരണം ചെയ്ത ഇലക്ട്രോണിക് ബോട്ടുകള്‍ ഓടുന്നത് സൗരോര്‍ജത്തിനു പകരം തുഴച്ചില്‍കാരുടെ കായികാധ്വാനത്തില്‍. ഈ മാസം ഒന്നിനായിരുന്നു സൗരോര്‍ജത്തില്‍ റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളില്‍ പ്രവര്‍ത്തിക്കുമെന്നവകാശപ്പെട്ട് അഞ്ച് ബോട്ടുകള്‍ വിതരണം ചെയ്തത്. എന്നാല്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ബാറ്ററി ഉപയോഗശൂന്യമായതായി കടത്തുകാര്‍. തുടര്‍ന്ന് ബാറ്ററി ഒഴിവാക്കി സാധാരണ ബോട്ടുപോലെ ഉപയോഗിക്കുകയാണെന്ന് കടത്തുകാര്‍ അറിയിച്ചു. അതേസമയം ബോട്ടുകളില്‍ സൗരോര്‍ജ പാനലുകളില്‍ സ്ഥാപിച്ചിരിന്നെങ്കിലും ഇവയ്ക്ക് ഭാരം കൂടുതലായതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നതായും ബോട്ട് ജീവനക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it