ബോക്കോ ഹറാം തടവിലാക്കിയ 275 പേരെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചു

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തുനിന്നു ബോക്കോ ഹറാം സായുധപ്രവര്‍ത്തകര്‍ തടവിലാക്കിയ 275 പേരെ സര്‍ക്കാര്‍ സൈന്യം മോചിപ്പിച്ചു. ഇതില്‍ ഒരു സ്ത്രീയും നവജാത ശിശുവും ഉള്‍പ്പെടും. ദൗത്യത്തിനിടെ 15 ബോക്കോ ഹറാം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി സൈന്യം അവകാശപ്പെട്ടു. മദവായ മേഖലയില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നും മോചനത്തിനുശേഷമാണു സ്ത്രീ കുഞ്ഞിനു ജന്‍മം നല്‍കിയതെന്നും സൈനിക വക്താവ് സാനി ഉസ്മാന്‍ അറിയിച്ചു.
മദവായ, ജെറെ, കാര്‍ഡൈല്‍, കൂജിലി, മക്‌സമരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ബോക്കോ ഹറാമിനെ തുരത്തിയതായും അവരുടെ ആയുധശേഖരം കണ്ടെത്തി നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ബോക്കോ ഹറാമിന്റെ സുപ്രധാന നേതാവിനെ അറസ്റ്റ് ചെയ്‌തെന്ന് റിപോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it