ബോക്കോഹറാം തടവിലാക്കിയ 324 പേരെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചു

അബുജ: നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയിലെ ബോക്കോഹറാം ക്യാംപുകളില്‍നിന്നു 324 ബന്ദികളെ മോചിപ്പിച്ചതായി നൈജീരിയന്‍ സൈന്യം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സൈനികരുമായുള്ള പോരാട്ടത്തില്‍ 31 ബോക്കോഹറാം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 10 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
40 പേരെ ബുലഗാമയിലെ ക്യാംപില്‍ നിന്നും 103 പേരെ ബുദുമുരിയിലെ ക്യാംപില്‍ നിന്നും 181 പേരെ ബൊലുങ്കു ഗ്രാമത്തില്‍നിന്നുമാണ് രക്ഷപ്പെടുത്തിയതെന്ന് സൈനികവക്താവ് സാനി ഉസ്മാന്‍ അറിയിച്ചു. അച്ചടക്കം പാലിക്കാതിരിക്കുകയും അനുമതിയില്ലാതെ പിന്‍വാങ്ങുകയും ചെയ്തതിന് 250ഓളം സൈനികരെ പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തരസംഘര്‍ഷം മൂലം നൈജീരിയയില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.
Next Story

RELATED STORIES

Share it