ബോംബ് ഭീഷണി; മുംബൈ-ഡല്‍ഹി വിമാനം അഹ്മദാബാദില്‍ ഇറക്കി



അഹ്മദാബാദ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ-ഡ ല്‍ഹി ജെറ്റ് എയര്‍വേയ്‌സ് വിമാനം അഹ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 15 യാത്രക്കാരും ഏഴു ജോലിക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ വിമാനത്തില്‍ സ്ഥിരമായി യാത്രചെയ്യാറുള്ള ഗുജറാത്ത് സ്വദേശിയാണ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഭീഷണിക്കത്ത് ഇട്ടതെന്ന് സമ്മതിച്ചതായി വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.തിങ്കളാഴ്ച പുലര്‍ച്ചെ 2.55 നാണ് വിമാനം മുംബൈയില്‍ നിന്നു പുറപ്പെട്ടത്. 3.45ന് അഹ്മദാബാദ് വിമാനത്താവളത്തി ല്‍ സുരക്ഷിതമായിറക്കി. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിച്ച ഭാഗത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് അച്ചടിച്ച കുറിപ്പ് ജോലിക്കാരിലൊരാളാണ് കണ്ടെത്തിയത്. ഗുജറാത്തിലെ ആംറോലി ജില്ലയില്‍ നിന്നുള്ള ജ്വല്ലറി ബിസിനസുകാരനായ ബിര്‍ജി കിഷോര്‍ സല്ലയാണ് ടോയ്‌ലറ്റില്‍ ഭീഷണിക്കത്ത് ഇട്ടത്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുകയാണ്. കത്ത് കണ്ടെത്തുന്നതിനു മുമ്പ് ഇയാള്‍ മാത്രമാണ് ടോയ്‌ലറ്റി ല്‍ പോയതെന്ന് ജീവനക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യംചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി മന്ത്രി അറിയിച്ചു. മുംബൈയിലെ താനെയിലാണ് സല്ലയുടെ സ്ഥാപനത്തിന്റെ പ്രധാന ഓഫിസ്.ബോംബ് ഭീഷണിക്ക് ഉത്തരവാദിയായ ആള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നു മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ആറു മണിക്കൂറിനു ശേഷം രാവിലെ 10.30നാണ് വിമാനം ഡല്‍ഹിക്ക് പറന്നത്.
Next Story

RELATED STORIES

Share it