Flash News

ബോംബ് ഭീതി : ചാമ്പ്യന്‍സ് ലീഗിനിടെ തിരക്കില്‍പ്പെട്ട് 1000 പേര്‍ക്കു പരിക്ക്



ടുറിന്‍: ബോംബ് സ്‌ഫോടന ഭീതിയെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ആയിരത്തോളം പേര്‍ക്കു പരിക്കേറ്റു. ചാമ്പ്യന്‍സ് ലീഗിന്റെ തല്‍സമയ മല്‍സരം കാണാന്‍ പിയാസ സാന്‍ കാര്‍ലോ ചത്വരത്തില്‍ തടിച്ചുകൂടിയ യുവന്റസ് ആരാധകര്‍ക്കാണ് പരിക്കേറ്റത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ജനക്കൂട്ടം ചിതറി ഓടിയതാണ് തിക്കും തിരക്കും ഉണ്ടാക്കിയതെന്ന് പോലിസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മല്‍സരം അവസാനിക്കാന്‍ പത്തു മിനിറ്റ് മാത്രം ശേഷിക്കെയാണ് സംഭവം. പടക്കത്തിന് തീകൊടുത്തത് കണ്ട് ബോംബാണെന്ന് ഭയന്ന് ചിലര്‍ ഓടിയതാണ് ആളുകളെ ചകിതരാക്കിയത്. പിന്നാലെ, കൂട്ടത്തോടെ രക്ഷപ്പെടാനായി ആളുകള്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ   തുടര്‍ന്ന് അടിയന്തരമായി ചത്വരം ഒഴിപ്പിച്ച പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it