ബോംബ് പൊട്ടി സംഘപരിവാര പ്രവര്‍ത്തകന് ഗുരുതര പരിക്ക്

പെരുമ്പാവൂര്‍: വീട്ടില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് സംഘപരിവാര പ്രവര്‍ത്തകന് ഗുരുതര പരിക്ക്. മഞ്ഞപെട്ടി കുതിരപറമ്പ് പെരിയാര്‍ പീടിയേകുടി വിജയന്റെ മകന്‍ പ്രമോദ്(35)ന്റെ കൈവിരലാണ് അറ്റുപോയത്.
ഇന്നലെ രാവിലെ ഏഴരയോടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ കുളിമുറിയില്‍ ബോധം നഷ്ടപ്പെട്ട് കിടന്നിരുന്ന പ്രമോദിനെ കണ്ടത്. ഇവര്‍ പ്രമോദിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സജീവ സംഘപരിവാര പ്രവര്‍ത്തകനായ പ്രമോദിന്റെ വീട്ടില്‍ നിന്ന് ഇതിനുമുമ്പും സ്‌ഫോടനശബ്ദം കേട്ടിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു.
വീടിനു സമീപമുള്ള പൊതിയില്‍ അമ്പലത്തില്‍ നിന്നു ബാക്കിവന്ന സ്‌ഫോടകവസ്തുക്കളും വെടിമരുന്നും ശേഖരിച്ചാണു പ്രമോദ് നാടന്‍ബോംബ് നിര്‍മിച്ചതെന്ന് പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വാഴക്കുളം ഏരിയാ മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ മഞ്ഞപെട്ടി മുതല്‍ പൊതിയില്‍ സ്‌കൂള്‍ വരെ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it