kozhikode local

ബോംബ് കണ്ടെത്തിയ സംഭവം: നിയമപാലകര്‍ ജാഗരൂകരാവണം- വെല്‍ഫെയര്‍ പാര്‍ട്ടി

നാദാപുരം: മേഖലയില്‍ ഇടക്കിടെയുണ്ടാവുന്ന ബോംബ് നിര്‍മാണ ശേഖരണ സ്‌ഫോടനങ്ങളെക്കുറിച്ച് സമഗ്രമായ അന്യേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെയുളള നടപടികളെടുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നാദാപുരം എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഐജി അടക്കമുളളവരുടെ സമയോചിതമായ ഇടപെടല്‍ ആശാവഹമാണെങ്കിലും കുറ്റക്കാരെ നിയമത്തിന് മുമ്പിലെത്തിക്കുന്നത് വരെയുളള തുടര്‍ നടപടികളില്ലാത്തിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
ചെറിയൊരു ഇടവേളക്ക് ശേഷം പ്രദേശത്തെ സംഘര്‍ഷഭൂമിയാക്കാതിരിക്കൊന്‍ ബന്ധപ്പെട്ടവരെല്ലാം ആത്മാര്‍ഥമായി സഹകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പസിഡന്റ് കളത്തില്‍ അബ്ദുല്‍ഹമീദ് അധ്യക്ഷതവഹിച്ചു. പി സമീര്‍, ഇ കെ നാണു,എം അബ്ദുല്ല മാസ്റ്റര്‍,ടി കെ മമ്മു,വി ടി അസ്ലമി, പി സുരേഷ്‌കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it