kozhikode local

ബോംബേറ്; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി

നാദാപുരം: ചെറുമോത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിന് നേര്‍ക്ക് ബോംബറിഞ്ഞ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ചെറുമോത്ത് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍ (18), വളയം സ്വദേശി പലോള്ളതില്‍ മുഹമ്മദ് ഫൈസല്‍ (19) എന്നിവരെയാണ് ബുധനാഴ്ച  കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
വളയം, കുയ്‌തേരി,മാമുണ്ടേരി എന്നിവടങ്ങളിലെത്തിച്ചാണ് തെളിവെടുത്തത്. ഇതിനിടെ കസ്റ്റഡിയിലിരിക്കുന്ന പ്രതികളുടെ ഫോട്ടോ എടുത്തയാളെ പോലിസ് അറസ്റ്റ് ചെയ്തു. ചെറുമോത്ത് സ്വദേശി രയരോത്ത് അഷ്‌റഫ്(38) ആണ് അറസ്റ്റിലായത്. അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് പോലിസ് തടഞ്ഞപ്പോള്‍ പോലിസുകാരോട് കയര്‍ത്ത് സംസാരിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേരള പോലിസ് ആക്ട് 117 ഇ പ്രകാരം കേസെടുത്തത്.
പൈപ്പ് ബോംബാണ് പ്രതികള്‍ മോട്ടോര്‍ ബൈക്കിലെത്തി വീടിന് നേരെ എറിഞ്ഞത്. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായത്. ബോംബ് നിര്‍മിക്കാനവശ്യമായ പൈപ്പുകളും മററും വാങ്ങിയ കടയിലെത്തിച്ച് പ്രതികളുടെ തെളിവെടുപ്പ് നടത്തി.
കടയിലെ ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. കഴിഞ്ഞ  ഫെബ്രുവരി  28 ന് രാത്രി പത്തര മണിയോടെയാണ് വളയം കുയ്‌തേരി പളളിമുക്കിലെ മങ്ങാരത്ത് മുഹമ്മദിന്റെ ജേഷ്ഠന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന് നേര്‍ക്കാണ് ബോംബേറുണ്ടായത്.
Next Story

RELATED STORIES

Share it