kannur local

ബോംബേറില്‍ കര്‍ഷക സംഘം സംസ്ഥാന നേതാവ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

ശ്രീകണ്ഠപുരം: നടുവിലില്‍ ലീഗ്-സിപിഎംസംഘര്‍ഷം. ക ര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെഎം ജോസഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് ബോംബേറില്‍ പരിക്കേറ്റു.
സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ലീഗ് പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. ലീഗില്‍നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന യൂത്ത് ലീഗ് മുന്‍ ജില്ലാപ്രസിഡന്റ് മൂസാന്‍കുട്ടി നടുവിലിനെ ഇന്നലെ രാവിലെ നടുവില്‍ ടൗണില്‍ വച്ച് ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നു പറയുന്നു. പോലിസ് പരാതി നല്‍കുന്നതിന് മുന്നോടിയായി മൂസാന്‍കുട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസിലെത്തിയിരുന്നു.
ഇതിനിടെ ലീഗ് പ്രവര്‍ത്തകരെത്തി ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ടൗണില്‍ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ സമീപത്തുനിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഇതില്‍ രണ്ടു ബോംബുകള്‍ പൊട്ടി. പരിക്കേറ്റ കെ എം ജോസഫ് ഉള്‍പ്പെടെയുള്ളവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞത് സി പിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നു ലീഗ് നേതൃത്വം ആരോപിച്ചു.
പള്ളിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും നേതാക്ക ള്‍ പറഞ്ഞു. കിഴക്കേ കവലയിലെ ലീഗ് പ്രവര്‍ത്തകന്‍ ബഷീറിന്റെ കാര്‍ തകര്‍ത്തു. പരിക്കേറ്റ നാലു ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് ലുര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും യുഡിഎഫും നടുവില്‍ പഞ്ചായത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സിപിഎം ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it