palakkad local

ബോംബെപടിയില്‍ ചളിക്കെട്ട് പതിവാകുന്നു

പടിഞ്ഞാറങ്ങാടി: പാലക്കാട്-പൊന്നാനി സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ വാഹന തിരക്കുള്ള സ്ഥലങ്ങളിലൊന്നായ ബോംബെപടി ബസ്സ് സ്‌റേറാപ്പ് പ്രദേശത്തെ ചെളിക്കെട്ട് പതിവ്. സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രാ വാഹനങ്ങളേക്കാള്‍ 5 ഉം 6 ഉം ഇരട്ടി ചരക്ക് വാഹനങ്ങള്‍ സദാസമയവും ഈറൂട്ടിലൂടെ കടന്ന് പോവുന്നു.
പരിസര പ്രദേശങ്ങളി ലുളള കരിങ്കല്ല്, ചെങ്കല്ല് ക്വാറികളില്‍ നിന്നുളള അനുമതിയുളളതും ഇല്ലാത്തതുമായ കല്ല്, എം സാന്റ് പൊടി, മണ്ണ് തുടങ്ങിയ വിവിധ ചരക്കുകള്‍ വിതരണം നടത്തുന്നത് കൊണ്ടാണ് വാഹനത്തിരക്ക് വര്‍ദ്ധിച്ചത്.
പാതക്ക് ഇരുവശങ്ങളിലുണ്ടായിരുന്ന അഴുക്ക് ചാലുകളില്‍ കിഴക്ക് ഭാഗത്ത് ഇരുവശങ്ങള്‍ കെട്ടി സിമന്റിട്ടതും മറുഭാഗത്ത് സാധാരണ അഴുക്ക് ചാലുമാണുണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി സംരക്ഷണ പ്രവര്‍ത്തനങ്ങളൊന്നൂം നടത്താത്തതിനാല്‍ 2 വശങ്ങളിലുളള ചാലുകളും മണ്ണടിഞ്ഞ് നികന്ന നിലയിലാണ്.
അത് കൊണ്ട് തന്നെ മഴപെയ്താല്‍  ബസ്സ് സ്‌റേറാപ്പില്‍ നിന്നും ഇസ്ലാഹിയ റോഡ് ജംഗ്ഷനില്‍ ഒരുകുഴി രൂപാന്തരപ്പടുകയും അതില്‍ ചെളിയും മലിനജലവും കെട്ടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്.
ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ വരെ ഈറോഡില്‍കൂടി കടന്ന് പോകുമ്പോള്‍ പരിസരങ്ങളിലുളള കടക്കാര്‍ക്കും യാത്രക്കാര്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഒരുപോലെ ചെളിയഭിഷേകത്തിന് ഇരയാവേണ്ടി വരുന്നു. പട്ടിത്തറ പഞ്ചായത്ത് പരിതിയിലുളള സ്ഥലമാണിത്. ബന്ധപ്പെട്ട ജനപ്രതിനിധികളോട് നാട്ടുകാരും കടയുടമകളും പലപ്രാവശ്യം പരാതി നല്‍കിയിട്ടും ഇത് വരെ ഒരുപരിഹാര നടപടികളും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ അരനൂറ്റാണ്ട് മുമ്പ് മുതല്‍ക്കേ ഈമുക്കവലയില്‍ ഒരു പാലം നിര്‍മ്മിക്കുകയും അഴുക്ക് ചാലൂകള്‍ നവീകരിക്കുകയും ചെയ്ത് മലിനജലവെളളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. പാലം നിര്‍മ്മിക്കുന്നത് വരെയെങ്കിലും അഴുക്ക് ചാല്‍ വുത്തിയാക്കി മലിനജലം ഒഴുക്കി കളയാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാവണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it