ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിന്റെ വിമാനയാത്ര മുടങ്ങി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മലേസ്യ വഴി സിങ്കപ്പൂരിലേക്കു പോവാനെത്തിയ യുവാവ് ബാഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞതു മൂലം യാത്ര മുടങ്ങി. ഇരിങ്ങാലക്കുട കറുകത്തന വീട്ടില്‍ അനൂപ് മുഹമ്മദാലിയാണ് ബാഗേജില്‍ ബോംബുണ്ടന്ന് തമാശ പറഞ്ഞു കെണിയിലായത്. ഇദ്ദേഹത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി പതിനൊന്നിന് മിലാന്‍സോ എയര്‍വേയ്‌സ് വിമാനത്തിലാണ് അനൂപ് മുഹമ്മദാലി ക്വാലാലംപൂര്‍ വഴി സിങ്കപ്പൂരിലേക്കു പോവാനെത്തിയത്. പരിശോധനയ്ക്കിടയില്‍ ബാഗേജില്‍ ബോംബുണ്ടന്ന് തമാശ പറഞ്ഞതാണ് പൊല്ലാപ്പായത്. അനൂപ് മുഹമ്മദാലിയുടെ കൂടെ യാത്ര ചെയ്യാനെത്തിയ മറ്റ് മൂന്നു പേരും ബുദ്ധിമുട്ടില്ലാതെ സിങ്കപ്പൂരിലേക്കു യാത്രതിരിച്ചു. എമിഗ്രേഷന്‍ വിഭാഗം ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പോലിസിനു കൈമാറി.
ദൃശ്യമാധ്യമങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന എറണാകളത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് അനൂപ് മുഹമ്മദാലി. സിങ്കപ്പൂരില്‍ നടക്കുന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതിനായി യാത്രക്കെത്തിയപ്പോഴാണ് പൊല്ലാപ്പിലായത്‌
Next Story

RELATED STORIES

Share it