kannur local

ബോംബുകള്‍ പിടികൂടി

മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത ചാവശ്ശേരിപറമ്പില്‍ ഐസ്‌ക്രീം ബോംബും സ്റ്റീല്‍ ബോംബും പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് മട്ടന്നൂര്‍ പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.
കുളത്തൂര്‍പറമ്പിലെ കാടുപിടിച്ച സ്ഥലത്തെ മരച്ചുവട്ടില്‍ ചപ്പുചവറുകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു. സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. എസ്‌ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകളും പങ്കെടുത്തു.
Next Story

RELATED STORIES

Share it