World

ബൊല്‍സൊനാരോക്ക് മുന്‍തൂക്കം

റിയോ ഡി ജനയ്‌റോ: ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി ജയര്‍ ബൊല്‍സൊനാരോക്ക് മുന്‍തൂക്കം. എന്നാല്‍, ബൊല്‍സൊനാരോക്ക് 50 ശതമാനം വോട്ട് നേടാന്‍ കഴിയാത്തതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു ശേഷമായിരിക്കും ബ്രസീലിന്റെ 38ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.
ഒക്‌ടോബര്‍ 28ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഫെര്‍ണാണ്ടോ ഹദ്ദാദ് ആയിരിക്കും ബൊല്‍സൊനാരോയുടെ എതിരാളി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ബൊല്‍സൊനാരോ 46 ശതമാനവും വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹദ്ദാദിന് 29.3 ശതമാനം വോട്ടുകളും ലഭിച്ചതായി സുപ്രിം ഇലക്ടറല്‍ ട്രൈബ്യൂണല്‍ അറിയിച്ചു.
തീവ്ര വലതുപക്ഷ, സ്ത്രീവിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ബൊല്‍സൊനാരോക്കെതിരേ ബ്രസീല്‍ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
എന്നാല്‍, രാഷ്ട്രീയ നിരീക്ഷകര്‍ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബൊല്‍സൊനാരോക്കു തന്നെയാണ് വിജയസാധ്യത കല്‍പ്പിക്കുന്നത്. 13 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നത്. ബ്രസീലിന്റെ വിധി നമുക്ക് മാറ്റിയെഴുതണമെന്നും സോഷ്യലിസ്റ്റ് ഭരണത്തില്‍ തുടരാനാവില്ലെന്നും ഫലപ്രഖ്യാപനത്തിനു ശേഷം ബൊല്‍സൊനാരോ പറഞ്ഞു.

Next Story

RELATED STORIES

Share it