thiruvananthapuram local

ബൈപ്പാസ് നിര്‍മാണത്തിനിടെ ജെസിബി ചതുപ്പില്‍ പുതഞ്ഞു

കോവളം: കഴക്കൂട്ടം മുക്കോല ബൈപ്പാസ് നിര്‍മാണത്തിനിടെ ജെസിബി ചതുപ്പില്‍ പുതഞ്ഞു.
ജെസിബിയ്ക്ക് ഉള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ ചാടി ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവല്ലം വേങ്കറയ്ക്ക് സമീപം റോഡ് സൈഡിലെ ചതുപ്പ് നിരത്തുന്നതിനിടയിലായിരുന്നു അപകടം.
ജെസിബിയുടെ പകുതിയോളം ഭാഗം ആഴം കൂടിയ ചതുപ്പില്‍ പുതയുകയായിരുന്നു. തിരുവല്ലം കോവളം റോഡിന്റെ ഇരുവശത്തും ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആഴംകൂടിയ ചതുപ്പ് പ്രദേശങ്ങള്‍ നിരവധിയുണ്ട്. ജെസിബി കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ രാതി വൈകിയും തുടര്‍ന്നു.
Next Story

RELATED STORIES

Share it