palakkad local

ബൈപാസുകള്‍ യാഥാര്‍ഥ്യമാക്കണം; പൊതുമരാമത്ത് എന്‍ജിനീയറെ ഉപരോധിച്ചു



കൊല്ലങ്കോട്: നെന്മാറ നിയോജക മണ്ഡലത്തിലെ ബൈപാസുകള്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. കൊടുവായൂര്‍, കൊല്ലങ്കോട്, നെന്മാറ ബൈപ്പാസുകളുടെ പണി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചിറ്റൂര്‍ അസി. എക്‌സിക്യൂട്ടീവ് ഓഫിസ് ഉപരോധിച്ചത്. നെന്മാറ ബൈപാസ് സംബന്ധിച്ച് ചര്‍ച്ചയില്‍ രണ്ടു റൂട്ടുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതില്‍ തീരുമാനമായില്ലെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം രാജേഷ് പ്രതിഷേധക്കാരെ അറിയിച്ചു. കൊല്ലങ്കോട് ബൈപാസിന് സ്ഥലം ഏറ്റെടുത്തെങ്കിലും നിയമകുരുക്ക് നിലനില്‍ക്കുന്നുണ്ട്. കൊടുവായൂര്‍ ബൈപാസ് നിര്‍മാണത്തിന് ജലസേചന വകുപ്പിന്റെ അനുമതി ലഭിച്ചയുടന്‍ പണി തുടങ്ങുമെന്നും എഇ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി സി സുനില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി എ രാജീവ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റുമാരായ ആര്‍ ബിജയ്, വി ജിംഷിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുരുകദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it