malappuram local

ബൈപാസില്‍ വ്യാപക തോട് കൈയേറ്റം: നടപടിയെടുക്കാനാവാതെ അധികൃതര്‍

പെരിന്തല്‍മണ്ണ: നഗരവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബൈപ്പാസ് റോഡുകളില്‍ വ്യാപകമായി തോട് കൈയേറ്റം. സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റത്തിനെതിരേ നടപടിയെടുക്കാനാവാതെ അധികൃതര്‍.
പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസിലെ തോടുകളാണു കെട്ടിട നിര്‍മാണത്തിന്റെ മറവില്‍ കൈയേറുന്നത്. സംഭവം മാസങ്ങള്‍ക്കു മുന്‍പു തന്നെ പരാതിയായിരുന്നെങ്കിലും നടപടി വൈകുകയാണ്. സംഭവത്തിനെതിരെ വിവിധ സംഘടനകള്‍ പ്രത്യക്ഷ പ്രക്ഷോപത്തിനൊരുങ്ങുകയാണ്. മാനത്തുമംഗലം, പൊന്ന്യാകുര്‍ശ്ശി ബൈപാസുകള്‍ കേന്ദ്രീകരിച്ചാണ് തോട് കൈയേറ്റം. ഇതു തടയാന്‍ ശാശ്വത നടപടി അടിയന്തിരമായി കൈക്കൊള്ളണമെന്ന് മാനത്തുമംഗലം മേഖലാ മുസ്്‌ലീം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു.
കാലങ്ങളായി ആവശ്യമുയ ര്‍ന്നിട്ടും തോട് സര്‍വേ നടത്താ ന്‍ നഗരസഭാ അധികൃതര്‍ സന്നദ്ധമാകാത്തതാണ് കൈയേറ്റം വ്യാപകമാകാന്‍ കാരണമെന്ന് ലീഗ് കമ്മിറ്റി ആരോപിച്ചു. ടി ടി ഷറഫുദ്ധീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്്‌ലീം ലീഗ് ജില്ലാ സെക്രട്ടറി ഉമര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ താമരത്ത് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു.
കെ പി ഫാറൂഖ്, താമരത്ത് മാനു, പി ബഷീര്‍, പി എം മുസ്തഫാ തങ്ങള്‍, കുന്നത്ത് ലത്തീഫ്, മുബഷിര്‍ താമരത്ത് സംസാരിച്ചു. അതേസമയം തോട് കൈയേറ്റവും നിര്‍മാണവും പരിശോധിക്കാന്‍ നഗരസഭാ കൗ ണ്‍സില്‍ ഉപസമിതിയെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it