kasaragod local

ബൈക്ക് യാത്രക്കാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്ക് യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസിലും പോലിസിന് നേരേ ഗ്രനേഡ് എറിഞ്ഞ കേസിലും രണ്ടുപേരേ പോലിസ് അറസ്റ്റ് ചെയ്തു.
കൂഡ്‌ലു ആര്‍ഡി നഗര്‍ സ്വദേശികളായ ദീപക് (36), നിഥിന്‍ (33) എന്നിവരെയാണ് കാസര്‍കോട് സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. വോട്ടെണ്ണല്‍ ദിവസമായ 19ന് ഉച്ചയ്ക്ക് കൂഡ്‌ലു ആര്‍ഡി നഗറി വച്ചാണ് സംഭവം. നഗരത്തിലെ ഫാന്‍സി കടയിലെ ജീവനക്കാരായ ചെട്ടുംകുഴിയിലെ അന്‍സാര്‍ (27), എരുതുംകടവ് പുതുമണ്ണിലെ ശരീഫ് (27) എന്നിവരേയാണ് അക്രമിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ മംഗളുരു ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരും വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് ബൈക്കില്‍ വരുന്നതിനിടയിലാണ് അക്രമം.
വോട്ടെണ്ണല്‍ ദിവസം വിവേകാനന്ദ നഗറില്‍ വച്ച് പോലിസിന് നേരേ ഗ്രനേഡ് എറിഞ്ഞ സംഭവത്തിലും ഇവര്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it