kannur local

ബൈക്ക് യാത്രക്കാരനെ അടിച്ചു വീഴ്ത്തി ഒരുലക്ഷം രൂപ കവര്‍ന്നു

ചക്കരക്കല്‍: ബൈക്ക് യാത്രക്കാരനായ മല്‍സ്യബന്ധന തൊഴിലാളിയെ അടിച്ചു വീഴ്ത്തി ഒരുലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍സിറ്റി നാലുവയല്‍ ആസാദ് റോഡിലെ എം കെ റഫീഖ്(50)ആണ് മര്‍ദനത്തിനും കൊള്ളയ്ക്കും ഇരയായത്. ആയിക്കരയില്‍ മല്‍സ്യബന്ധന തൊഴിലാളിയാണ്. ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ഭയപ്പെട്ട റഫീഖ് കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.
മല്‍സ്യകച്ചവടവുമായി ബന്ധപ്പെട്ട് ചിലരില്‍നിന്ന് വാങ്ങിയ പണവുമായി കെ എല്‍ 13 എ എച്ച് 6442 ബൈക്കില്‍ ചക്കരക്കല്ലില്‍നിന്ന് വെള്ളച്ചാലിലേക്ക് പോവുകയായിരുന്നു. ഈ സമയം മുഖംമൂടി ധരിച്ച് രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. ഒരാള്‍ റഫീഖിനെ ചവിട്ടിവീഴ്ത്തി.നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു. നിലത്തുവീണ റഫീഖിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇയാളുടെ കീശയിലുണ്ടായിരുന്ന ഒരുലക്ഷം രൂപ കൈക്കലാക്കുകയും ആര്‍സി ഉള്‍പ്പെടെ കൊണ്ടുപോവുകയും ചെയ്തു. ചക്കരക്കല്‍ ബ്രോഡ്‌വീന്‍ ബാറിന്റെ പരിസരം വരെ അക്രമിസംഘം എത്തിയത് പ്രദേശവാസികളായ ചിലര്‍ കണ്ടിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എസ്‌ഐ പി ബിജു പറഞ്ഞു.
Next Story

RELATED STORIES

Share it