Kottayam Local

ബൈക്ക് മോഷ്ടാവ് 11 വര്‍ഷത്തിനു ശേഷം പിടിയില്‍

പൊന്‍കുന്നം: ബൈക്ക് മോഷണക്കേസിലെ പ്രതിയെ 11 വര്‍ഷത്തിനു ശേഷം പൊന്‍കുന്നം പോലിസ് പിടികൂടി.
തെക്കേത്തു കവല ഭാഗത്തു നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ അയര്‍ക്കുന്നം വില്ലേജില്‍ അറുമാനൂര്‍ ചിലമ്പത്ത് വീട്ടില്‍ ശ്രീജിഷ് ആണ് പിടിയിലായത്.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ പാമ്പാടി മീനടം ഭാഗത്തുള്ള വീട്ടില്‍ നിന്നു സ്വര്‍ണവും അയര്‍ക്കുന്നത്തെ ഒരു വീട്ടില്‍ നിന്നു റബര്‍ ഷീറ്റുകളും കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു മൊബൈല്‍ ഫോണും മോഷ്ടിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, പൊന്‍കുന്നം പോലിസ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ പ്രമോദ്, സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പി വി വര്‍ഗീസ്, റിച്ചാര്‍ഡ് സേവ്യര്‍, ശ്യാം എസ് നായര്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it