Alappuzha local

ബൈക്ക് മോഷണം: മൂവര്‍സംഘം പിടിയില്‍

ആരൂര്‍: നിരവധി ബൈക്ക് മോഷണ കേസില്‍ ഉള്‍പ്പെട്ട മൂവര്‍സംഘം അരൂര്‍ പോലീസിന്റെ പിടിയില്‍. കോടംതുരുത്ത് പഞ്ചായത്ത്  പന്ത്രണ്ടാം വാര്‍ഡില്‍  എഴുപുന്ന  തെക്ക് കരുമാഞ്ചേരി വീട്ടില്‍ റോബര്‍ട്ട് എന്ന് വിളിക്കുന്ന ജോണ്‍ റോബര്‍ട്ട് (18), എഴുപുന്ന പഞ്ചായത്ത്  പതിനൊന്നാം വാര്‍ഡില്‍ എരമല്ലൂര്‍ തലയണശ്ശേരി വീട്ടില്‍ രഞ്ജിത്ത് (19), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് അരൂര്‍ എസ് ഐ ടി എസ് റെനീഷും സംഘവും പിടികൂടിയത്.  എഴുപുന്ന പഞ്ചായത്ത്  പതിനൊന്നാം വാര്‍ഡില്‍ കറുകപ്പറമ്പില്‍ ബിജുവിന്റെ വീട്ടില്‍ നിന്ന് ഒരു ബൈക്ക്  മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ്  മൂവര്‍സംഘം അരൂര്‍ പോലിസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി പനങ്ങാട് പോലിസ്‌സ്റ്റേഷനിലുള്‍പ്പടെ നിരവധി ബൈക്ക് മോഷണ കേസില്‍ പ്രതിയാണ്. അരൂര്‍ പോലീസ്  നടത്തിയ രാത്രികാല പട്രോളിങിനിടെ  എഴുപുന്ന പാറായി കവലയില്‍ സംശയാസ്പതമായ സാഹചര്യത്തില്‍ രാത്രി 12 മണിക്ക്  ബൈക്കുമായി നിന്ന മൂവര്‍സംഘത്തെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.  ചോദ്യം ചെയ്യലില്‍ എറണാകുളം വളഞ്ഞമ്പലം, ചേര്‍ത്തല റെയില്‍വെ സ്റ്റേഷന്‍, ചേര്‍ത്തല എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന്  ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. പെട്രോള്‍ ടാങ്ക് തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്ധനം തീരുന്നതുവരെ ബൈക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയാണ് പതിവ്.— മോഷ്ടിച്ച ബൈക്ക് പെട്രോള്‍ തീര്‍ന്നപ്പോള്‍ കോടംതുരുത്ത്  ഇസിഇകെ യൂനിയന്‍ ഹൈസ്‌ക്കൂള്‍, ചമ്മനാട് മോഹം ആശുപത്രി, കോടംതുരുത്ത്  പഞ്ചായത്ത്  ഓഫീസിനു സമീപം എന്നിവിടങ്ങളില്‍ ഉപേക്ഷിച്ചു. അനൂപ്,നിസ്സാര്‍, സേവ്യര്‍,ഷൈന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it