ബൈക്ക് മോഷണം: നാലംഗസംഘം അറസ്റ്റില്‍

തൃശൂര്‍: വിവിധയിടങ്ങളില്‍ നിന്നു വിലയേറിയ ഏഴു ബൈക്കുകള്‍ മോഷ്ടിച്ച നാലംഗസംഘത്തെ തൃശൂര്‍ ഷാഡോ പോലിസ് പിടികൂടി. പുത്തൂര്‍ നമ്പ്യാര്‍ റോഡ് സ്വദേശികളായ ആഷിഖ് (18), സാജന്‍ (19) എന്നിവരാണ് പിടിയിലായത്. മറ്റു രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. തൃശൂ ര്‍, ഒല്ലൂര്‍, മണ്ണുത്തി, പുതുക്കാട്, പാലക്കാട്, വടക്കഞ്ചേരി സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സംഘം ബൈക്കുകള്‍ മോഷ്ടിച്ചത്. നടത്തറ മെര്‍ലിന്‍ ഗാര്‍ഡന്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ എബിന്‍, വടക്കഞ്ചേരി വാല്‍ക്കുളമ്പ് മാളിയേക്കല്‍ വീട്ടില്‍ അരുണ്‍, കുന്നംകുളം പാടൂര്‍ വീട്ടില്‍ യദുകൃഷ്ണ, തമിഴ്‌നാട് ചെട്ടിപാളയം സ്വദേശി നവീന്‍ സെന്തില്‍കുമാര്‍ എന്നിവരുടെ പള്‍സര്‍ ബൈക്കുകളും ഒല്ലൂക്കര സ്വദേശി ജോസഫിന്റെ യമഹ എഫ്‌സി ബൈക്കും മുണ്ടൂര്‍ സ്വദേശി വിപിന്റെ ഹോണ്ട സിബിആര്‍ ബൈക്കുമാണ് പ്രതികള്‍ മോഷ്ടിച്ചത്. വിപിന്റെ ബൈക്ക് യാത്രയ്ക്കിടെ ഓഫായതിനെത്തുടര്‍ന്ന് നടത്തറയില്‍ ഉപേക്ഷിച്ചു. പ്രതികള്‍ക്കെതിരേ പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ എസ് നായരുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് സിഐ കെ സി സേതു, എസ്‌ഐ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ അന്‍സാര്‍, എഎസ്‌ഐമാരായ സുവൃതകുമാര്‍, പി എം റാഫി, സീനിയര്‍ സിപിഒമാരായ ഗോപാലകൃഷ്ണന്‍, പഴനിസ്വാമി, ജീവന്‍, ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it