Flash News

ബൈക്ക് മറിഞ്ഞു, ഒളിച്ചോട്ടം പാളി

ബൈക്ക് മറിഞ്ഞു, ഒളിച്ചോട്ടം പാളി
X
olichottam

കോട്ടയം:കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബൈക്ക് മറിഞ്ഞതോടെ കമിതാക്കളുടെ ഒളിച്ചോട്ടം പാളി. ചങ്ങനാശ്ശേരിയിലെ ഒരു കടയില്‍ വിവാഹ വസ്ത്രം എടുക്കാനെത്തിയ യുവതിയാണ് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കാമുകനൊത്ത് ഒളിച്ചോടുന്നതിനിടെ പിടിയിലായത്.
നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ച് യുവതിയെ ടെക്‌സറ്റയില്‍സിന് പുറത്ത് കാത്തുനിന്ന കാമുകന്‍ യുവതിയെ ബൈക്കില്‍ കയറ്റി പോകുന്നതിനിടെ ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വെച്ച് യുവതിയുടെ ഷാളാണ് ഒളിച്ചോട്ടത്തിന് പാരയായത്. ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങി യുവതി നിലത്തുവീണു. യുവതി ബൈക്കില്‍ നിന്ന് വീണതറിയാതെ കാമുകന്‍ ബൈക്കുമായി കുറച്ചു മുന്നോട്ടുപോവുകയും ചെയ്തു. എന്നാല്‍ ബൈക്ക് മറിഞ്ഞ് കാമുകനും നിലത്തുവീണപ്പോഴാണ് പിറകില്‍ കാമുകിയില്ലാത്ത വിവരം ഇദ്ദേഹം അറിഞ്ഞത്. വീണിടത്ത് നിന്ന് എഴുന്നേറ്റ് കാമുകിയെ ലക്ഷ്യമാക്കി ഓടിയ യുവാവിനെ മാല മോഷ്ടാവാണെന്ന് കരുതി നാട്ടുകാരും ട്രാഫിക്ക് പോലീസും തടഞ്ഞു. [related]
ഇതിനിടെ, യുവതിയെ കാണാതായ ബന്ധുക്കളും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ഒളിച്ചോട്ട കഥ പാട്ടായി. ഇതോടെ, പോലീസ് കമിതാക്കളേയും ബന്ധുക്കളേയും സ്‌റ്റേഷനില്‍ കൊണ്ടുപോയി. വിവാഹം നിശ്ചയിച്ച കറുകച്ചാല്‍ ചമ്പക്കര സ്വദേശിനിയായ യുവതിയും സൗത്ത് പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ യുവാവിനേയുമാണ് ഷാള്‍ ചതിച്ചത്.
Next Story

RELATED STORIES

Share it