Flash News

ബൈക്ക് ബസ്സുകളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു



ഹരിപ്പാട്: കാര്‍ത്തികപ്പള്ളി തൃക്കുന്നപ്പുഴ റോഡില്‍ ബൈക്ക് ബസ്സുകളിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പല്ലന മീനത്ത് കിഴക്കതില്‍ ജലീല്‍ - നാസില ദമ്പതികളുടെ മകന്‍ നാസ് (22), പല്ലന കുളഞ്ഞിപറമ്പില്‍ അബ്ദുല്‍റഷീദ് - ബീന ദമ്പതികളുടെ മകന്‍ ആസിഫ് റഷീദ് (21) എന്നിവരാണ് മരിച്ചത്. തൃക്കുന്നപ്പുഴ എലൈറ്റ് ആശുപത്രിക്ക് സമീപം ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ കെഎസ്ആര്‍ടിസി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരേവന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്നിലേക്കുവീണ ഇവര്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച്തന്നെ മരിച്ചു. ആസിഫ് കോയമ്പത്തൂര്‍ ശ്രീകൃഷ്ണാ കോളജില്‍ ഫൈനല്‍ ഇയര്‍ ബിഎസ്‌സി വിദ്യാര്‍ഥിയാണ്. യൂനിവേഴ്‌സിറ്റി വോളിബോള്‍ ടീം അംഗവുമായിരുന്നു. നാസ് ഐടിഐ പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു. നാസിന്റെ സഹോദരി നസിയയുടെ വീട്ടില്‍പോയി മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായത്. അന്‍വറാണ് ആസിഫിന്റെ സഹോദരന്‍.
Next Story

RELATED STORIES

Share it