ബൈക്ക് നിര്‍ത്തിയില്ല; ശബരിമല തീര്‍ത്ഥാടകരായ യുവാക്കളെ പോലിസ് പിടികൂടി

ഈരാറ്റുപേട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ബൈക്കില്‍ പോവുകയായിരുന്ന ആറു യുവാക്കള്‍ പോലിസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് എയര്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തിരകള്‍ കണ്ടെത്തി. വാഹനപരിശോധനയ് ക്കിടെ ബൈക്ക് നിര്‍ത്താതെ പോയ ഇവരെ മേലുകാവ് പോലിസ് അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ഈരാറ്റുപേട്ട പോലിസ് പിടികൂടുകയായിരുന്നു. മൂന്നു ബൈക്കുകളിലായി ആറംഗ സംഘമാണ് ശ—ബരിമലയിലേക്ക് യാത്ര ചെയ്തത്. പാലക്കാട് സ്വദേശികളായ ഇവര്‍ ഹോട്ടല്‍ ജീവനക്കാരാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. അജിത് ശങ്കര്‍, അഖില്‍ കുമാര്‍, രവിശങ്കര്‍, ബിനീഷ്, ആഷിഖ്, മുഹമ്മദ്, നസീഫ്് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പെല്ലറ്റ് കോയമ്പത്തൂരില്‍നിന്നു വാങ്ങിയതാണെന്നും ബാഗ് എടുത്തപ്പോള്‍ അതു വീട്ടില്‍ എടുത്തുവയ്ക്കാന്‍ മറന്നതാണെന്നും ഇവര്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് നിര്‍ത്താതെ പോയതെന്നാണ് ഇവരുടെ വിശദീകരണം. കൂടെയുള്ള നാലു ഹിന്ദുയുവാക്കള്‍ ശബരിമലയ്ക്ക് തീര്‍ത്ഥാടനത്തിനു പോവുമ്പോള്‍ കൂട്ടിനെത്തിയതാണ് രണ്ടു മുസ്‌ലിം യുവാക്കള്‍. ബാബരി ദിനമായതിനാല്‍ പോലിസ് പ്രത്യേക പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതാണ് പോലിസിന് സംശയത്തിന് ഇടവരുത്തിയത്. ചോദ്യംചെയ്യലില്‍ നിരപരാധികളാെണന്നു ബോധ്യപ്പെട്ടതിനാല്‍ കേസെടുക്കാതെ വിട്ടയച്ചതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it