Flash News

ബൈക്ക് തടഞ്ഞ് ഇരുമ്പ് ദണ്ഡു കൊണ്ട് മര്‍ദനം; ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബൈക്ക് തടഞ്ഞ്  ഇരുമ്പ് ദണ്ഡു കൊണ്ട് മര്‍ദനം; ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
നാദാപുരം: തൂണേരി മുടവന്തേരിയില്‍ താനൂര്‍ ഗവ. കോളജിലെ ലൈബ്രേറിയനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകരെ നാദാപുരം സിഐ എം പി രാജേഷ് അറസ്റ്റ് ചെയ്തു. മുടവന്തേരി സ്വദേശി കാട്ടില്‍ രാജീവനെ (40) യാണ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചത്.



വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. താനൂര്‍ ഗവ. കോളജില്‍ ലൈബ്രറി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന രാജീവന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉറവ്കണ്ടി മുക്കില്‍ ആറോളം വരുന്ന സംഘം തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ദണ്ഡ്, പട്ടിക എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജീവനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹമാസകലം മര്‍ദനമേറ്റ രാജീവന്റെ ഇടത് കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. മുന്‍ ഡിവൈഎഫ്‌ഐ തൂണേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നിലവില്‍ ഇരിങ്ങണ്ണൂര്‍ പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയുമാണ്. സംഭവത്തില്‍ മുടവന്തേരി സ്വദേശികളായ ചേനോളി മുഹമ്മദ് (22), മഠത്തില്‍ നൗഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി റിമാന്റ്് ചെയ്തു.
Next Story

RELATED STORIES

Share it