ബൈക്ക് ഓടിച്ചതിന് ദലിത് യുവാവിന് മര്‍ദനം

ന്യൂഡല്‍ഹി: വീടിനു മുമ്പില്‍ ബൈക്ക് ഓടിച്ചതിന് ദലിത് യുവാവിനെ മര്‍ദിച്ച ഗ്രാമ സര്‍പഞ്ചിനെയും നാലുപേരെയും പോലിസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ തിക്കമണ്ഡ് ഗ്രാമത്തിലെ വീട്ടിലേക്ക് ബൈക്കില്‍ വന്ന 30കാരനായ ദയാറാമിനെയാണ് സര്‍പഞ്ചും മറ്റു നാലുപേരും ചേര്‍ന്നു മര്‍ദിച്ചത്. ദലിത് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഗ്രാമ സര്‍പഞ്ച് ഹേമന്ത് കുറുമി, ഇയാളുടെ സഹോദരങ്ങള്‍ വിനോദ് കുറുമി, മുന്നു കുറുമി, അനിരുദ്ധ് കുറുമി, അയല്‍വാസി ദിനേശ് യാദവ് എന്നിവരെയാണ് ദയാറാമിന്റെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്.
വീടിനു മുമ്പില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്നാണ് ദയാറാമിനു മര്‍ദനമേറ്റതെന്നു ദേരി പോലിസ് എഎസ്‌ഐ രാമസേവക് ഝാ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വീടിന് മുന്നിലെ റോഡിലൂടെ ബൈക്ക് ഓടിക്കരുതെന്നും തള്ളിക്കൊണ്ട് പോവണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ മര്‍ദിച്ചത്.
Next Story

RELATED STORIES

Share it