ബൈക്കു തട്ടിയതിന്റെ പേരില്‍ ബിജെപി- സിപിഎം സംഘര്‍ഷം

മാവൂര്‍: മാവൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് വഴിയാത്രക്കാരനെ ബൈക്കുതട്ടിയതിന്റെ പേരില്‍ ബിജെപി- സിപിഎം. സംഘര്‍ഷം. ഏഴു മണിയോടെയാണ് സംഭവം. വഴിയാത്രക്കാരനെ ബൈക്കുതട്ടിയതിന്റെ പേരില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ബൈക്കിലുണ്ടായിരുന്ന ആള്‍ മാപ്പു ചോദിച്ചു പ്രശ്‌നം പരിഹരിച്ചു.
എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെട്ട ബിജെപി. പ്രവര്‍ത്തകന്‍ ചൊക്കത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രംഗം വഷളാക്കുകയായിരുന്നു. ബൈക്കു യാത്രക്കാരന്റെ ബന്ധുവും സിപിഎം. നേതാവുമായ ബാലചന്ദ്രന്‍ സംഭവത്തില്‍ ഇടപെട്ടതാണ് സംഘര്‍ഷമുണ്ടാക്കിയത്.
ഇദ്ദേഹത്തിനെതിരേ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് സിപിഎം- ബിജെപി സംഘര്‍ഷമായി ഇത് പ്രചരിപ്പിക്കപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ വഴിയാത്രക്കാരനെയും സിപിഎം- ബിജെപി പ്രവര്‍ത്തകരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it