ബൈക്കുമോഷണം; നാല് യുവാക്കള്‍ അറസ്റ്റില്‍
BY Sumeera SMR22 Oct 2015 4:39 AM GMT
Sumeera SMR22 Oct 2015 4:39 AM GMT
ചങ്ങനാശ്ശേരി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തിവന്നിരുന്ന നാലു യുവാക്കളെ അറസ്റ്റു ചെയ്തു. തിരുവല്ലാ ചക്കുളംവ്യാസനം കൊച്ചുപുരക്കല്‍ ജിനു(18),നെടുമുടി പട്ടടപ്പറമ്പില്‍ വിഷ്ണു(18),പ്രയാപൂര്‍ത്തിയാവാത്ത തിരുവല്ലാ ചാത്തങ്കരി സ്വദേശികളായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. സിഐ വി എ നിഷാദ്മോന്,എസ്ഐ ജര്‍ളിന്‍ വി സ്കറിയാ,ഷാഡോ പോലിസ് എഎസ്ഐ കെ കെ റെജി,സിബിച്ചന് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി കോമങ്കരിച്ചിറയിലുള്ള ഒരാളിന്റെ മല്സ്യവണ്ടിയിലെ ശീതീകരണ ഉപകരണവും അനുബന്ധബോക്സുകളും മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മോഷണബൈക്കില് കറങ്ങുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.
ശേഷം ചോദ്യം ചെയ്യലിലാണ് കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തിരുവല്ലാ,പൊടിയാടി തുടങ്ങിയ ഭാഗങ്ങളിലെ ബൈക്കുകളാണ് മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT