thiruvananthapuram local

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

വെള്ളറട: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാരക്കോണത്തിനു സമീപം കന്നുമാംമൂട്ടില്‍ വച്ചാണ് അപകടം.
ബൈക്ക് യാത്രക്കാരായ സാജന്‍ (26), അനൂപ് കുമാര്‍ (21), വിഷ്ണു (24) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരുടെ കെഎല്‍ 19 എഫ് 8217 നമ്പര്‍ ഹീറോ ഹോണ്ട സിടി 100, ടിഎന്‍ 75 ഇ 7835 നമ്പറിലുള്ള പള്‍സര്‍ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.
പാറശ്ശാലയില്‍ നിന്നു വെള്ളറടയിലേക്ക് വരികയായിരുന്നു ബൈക്കും വെള്ളറടയില്‍ നിന്നും പാറശ്ശാലയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ യാത്രികര്‍ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഒരു ബൈക്കിന്റെ പുറത്ത് മറ്റേ ബൈക്ക് കുടുങ്ങിയ അവസ്ഥയിലായിരുന്നു. പോലിസെത്തി ഏറെ പണിപ്പെട്ടാണ് ബൈക്കുകള്‍ നീക്കം ചെയ്തത്.
Next Story

RELATED STORIES

Share it