Flash News

ബൈക്കില്‍ ടെംപോ ട്രാവലര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

പാലക്കാട്:  ഷൊര്‍ണൂരില്‍ ബൈക്ക് ടെംപോയിലിടച്ച് രണ്ടുപേര്‍ മരിച്ചു. മായന്നൂര്‍ സൗത്ത് കൊണ്ടാഴി ഒലിച്ചി വിലാസില്‍ കുമാരന്റെ മകന്‍ ശ്രീജിത്(20), തൃശൂര്‍ ചേലക്കര തൊഴുപാടം ചക്കമല്ലത്ത് പറമ്പില്‍ കണ്ണന്റെ മകന്‍ രാജേഷ് എന്നിവരാണ് മരിച്ചത്. ഒറ്റപ്പാലത്ത് ഭാഗത്ത് നിന്ന വന്ന ടെംമ്പോ ട്രാവലര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.  ഞായറാഴ്ച രാത്രി 10 ഓടെയാണ് അപകടം നടന്നത്. ഷൊര്‍ണൂര്‍ കുളപ്പുള്ളി കല്ലിപ്പാടം ഇരട്ടമ്പലത്തിന് സമീപമാണ് അപകടം.
Next Story

RELATED STORIES

Share it