ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍
BY fousiya sidheek30 May 2017 6:29 AM GMT
fousiya sidheek30 May 2017 6:29 AM GMT
വടക്കഞ്ചേരി: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ കുറിച്ചിക്കര താണികുടം പുതുനഗര്‍ ചെമ്പാലി പറമ്പില്‍ രാജേഷ് (21), മുളങ്കന്നത്ത് കാവ് അമ്മാം കുഴി നടുവില്‍ പുരയ്ക്കല്‍ വീട്ടില്‍ ശരത്ത് (25) പാലിശ്ശേരി പാലക്കല്‍ പേരാമംഗലം നിഖില്‍ (23) എന്നിവരെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി ആമക്കുളത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. പഴനിയില്‍ നിന്നും തൃശൂരിലേക്ക് ബൈക്കില്‍ കഞ്ചാവുമായി പോകുകയായിരുന്നു. ഇവരില്‍ നിന്നും 350 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് വാങ്ങിച്ച് തൃശൂരിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തുന്നവരാണ് ഇവര്‍.ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടു കൂടിയാണ് സംഭവം. വടക്കഞ്ചേരി എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍, എഎസ്‌ഐ അബ്ദുള്‍ കലാം സലിം, സിവില്‍ പോലിസ് ഓഫിസര്‍ അനസ്, ഹോം ഗാര്‍ഡ്മാരായ രാജന്‍’ സെയ്ത് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്.പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT