palakkad local

ബൈക്കിലെത്തി മാല മോഷണം : മിന്നല്‍ ജവാദും കൂട്ടാളിയും പിടിയില്‍



പാലക്കാട്: വഴിയാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല ബൈക്കിലെത്തി കവരുന്നതില്‍ വിദഗ്ധനായ കോയമ്പത്തൂര്‍ പോത്തനൂര്‍ നൂറാബാദ് സ്വദേശി മിന്നല്‍ ജവാദ് എന്ന സെയ്ത് മുഹമ്മദും (53), കൂട്ടാളി പെരുമനെല്ലൂര്‍ ഒത്തപ്പനമേട് ആദിയൂര്‍ റോഡ് കമല കണ്ഠനും (17) പോലിസ് പിടിയിലായി. കഴിഞ്ഞ മാസം 27ന് വൈകീട്ട് പുത്തൂര്‍ വെള്ളോലി ലൈനില്‍ ദേവി പ്രസാദ് വീട്ടില്‍ ഉഷ നാരായണന്റെ മൂന്നുപവന്‍ സ്വര്‍ണമാല കവര്‍ന്നിരുന്നു. ബൈക്ക് നമ്പര്‍ ശ്രദ്ധിച്ച നാട്ടുകാരില്‍ ഒരാള്‍ പോലിസിന് നല്‍കിയ വിവരമാണ് മോഷ്ടാക്കളെ പിടികൂടാന്‍ സഹായമായത്. കഴിഞ്ഞദിവസം പ്രതികള്‍ പാലക്കാട്ടേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ശിവകുമാര്‍, ഹോം ഗാര്‍ഡ് ജയപ്രകാശ്, കണ്‍ട്രോള്‍ റൂം പോലിസ് ഉദ്യോഗസ്ഥാരായ മുഹമ്മദ് ഷെറീഫ്, വിശാഖ് എന്നിവര്‍ തന്ത്രപരമായി നീങ്ങിയാണ് രണ്ടുപേരെയും കല്‍മണ്ഡപത്ത് വെച്ച് പിടികൂടിയത്. പാലക്കാട് നോര്‍ത്ത്, ഹേമാംബിക നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന പത്തോളം മാല മോഷണ കേസുകള്‍ക്ക് പിന്നില്‍ ഇരുവരുമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലിസ് അറിയിച്ചു. ഒരുവര്‍ഷത്തിനിടെ വിവിധയിങ്ങളില്‍ നിന്നായി 30പവനിലധികം വരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. പ്രതിയുടെ പക്കല്‍ നിന്നും ഒരു സ്വര്‍ണമാല പോലിസ് കണ്ടെടുത്തു. ബാക്കി തമിഴ്‌നാട്ടിലെ രണ്ട് ജ്വല്ലറികളില്‍ വിറ്റതായി പ്രതികള്‍ പോലിസിനോട് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജവാദ് എന്ന സെയ്തു മുഹമ്മദ് യൂസഫ് 1991 മുതല്‍ തമിഴ്‌നാട്ടിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ മോഷണം, പിടിച്ച്പരി സംഭവങ്ങളിലായി നിരവധികേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കോയമ്പത്തൂര്‍, സേലം സെന്‍ട്രല്‍ ജയിലുകളിലായി പലപ്പോഴായി തടവില്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഗസ്തിലാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. അതിന് ശേഷമാണ് പാലക്കാട്ടെത്തി മോഷണം നടത്തിയത്. അതിവേഗതയില്‍ ബൈക്ക് ഓടിക്കുന്നതില്‍ വിദ്ഗധനായ ജവാദ് 1995ല്‍ പൊള്ളാച്ചിയില്‍  ബൈക്കപകടത്തില്‍പ്പെട്ടിരുന്നു. കുടുംബത്തെ ഉപേക്ഷിച്ച് പെരുമാനല്ലൂരിലുള്ള വാടക വീട്ടിലാണ് താമം. കമല കണ്ണനെ ഈയിടെയാണ് കൂടെ കൂട്ടിയത്. നഗരം കേന്ദ്രീകരിച്ച് നടന്നു വരുന്ന മാല മോഷണം, പിടിച്ച് പറി തടയുന്നതിന് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം എഎസ്പി ജി പൂങ്കഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരന്റെ നേതൃത്വത്തില്‍ എസ്‌ഐ ആര്‍ രജ്ജിത്ത്, എഎസ്‌ഐ പുരുഷോത്തമന്‍ പിള്ള, െ്രെകം സ്വകാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, എ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it