kasaragod local

ബൈക്കിലെത്തിയ സംഘം  യുവതിയുടെ മാലപൊട്ടിച്ചു

കാസര്‍കോട്: ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയുടെ മാലപൊട്ടിച്ച് കടന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 5.30ന് അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപത്ത് വച്ചാണ് സംഭവം.  ചെടേക്കാല്‍ അര്‍ബന്‍ ബാങ്കിലെ പ്യൂണ്‍ നമിത(34)യുടെ നാലരപവന്‍ മാലയാണ് കവര്‍ന്നത്. സ്‌കൗട്ട് ഭവന് പിറകിലുള്ള തറവാട്ടിലേക്ക് പോവുമ്പോഴാണ് സംഭവം. ബൈക്കിന്റെ പിറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്. കാസര്‍കോട് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it