Kottayam Local

ബൈക്കിലെത്തിയ യുവാക്കള്‍ വിട്ടമ്മയുടെ മാല കവര്‍ന്നു

പെരുവ: ബൈക്കിലെത്തിയ യുവാക്കള്‍ വിട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. പെരുവ പുളിക്കല്‍ തോമസിന്റെ ഭാര്യ വല്‍സ(49)യുടെ കഴുത്തില്‍ കിടന്ന മൂന്നു പവന്‍ സ്വര്‍ണ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തത്.
ഇന്നലെ രാവിലെ 11ഓടെ പെരുവ-പിറവം റോഡില്‍ വടുകുന്നപ്പുഴ ഗുരുദേവക്ഷേത്രത്തിന് സമീപമാണ് സംഭവം. വല്‍സ കുടുംബശ്രീയുടെ യോഗം കഴിഞ്ഞു വീട്ടിലേക്കു നടന്നു വരികയായിരുന്നു. പിറവം ഭാഗത്തുനിന്നെത്തിയ ബൈക്ക് യാത്രക്കാര്‍ കുറച്ചു മുന്നോട്ട് പോയശേഷം തിരികെ വന്ന് മാലപൊട്ടിച്ച് പിറവം ഭാഗത്തേക്കു തന്നെ പോവുകയായിരുന്നു. വീട്ടമ്മയുടെ ബഹളം കേട്ട് വന്ന മറ്റൊരു ബൈക്ക് യാത്രക്കാരന്‍ പുറകേ പോയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. വെള്ളൂര്‍ പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it