kannur local

ബൈക്കപകടം; നാലുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍: ദേശീയ പാതയില്‍ വെള്ളൂര്‍ ബാങ്കിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് കാല്‍ നട യാത്രക്കാരുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന കുഞ്ഞിമംഗലം സ്വദേശി ആദിഷ്(20), കൊളച്ചേരി സ്വദേശി സംഗീത്(22)എന്നിവര്‍ സഞ്ചരിച്ച ബൈക്ക് വെള്ളൂരില്‍ താമസിക്കുന്ന റോയല്‍ നെറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ കര്‍ണാടക-മൂകാംബിക സ്വദേശി രജീഷി(18)ന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയടുടെ ആഘാതത്തില്‍ തെന്നി പോയ ബൈക്ക് റോഡരികില്‍ നില്‍ക്കുകയായിരുന്ന വെള്ളൂര്‍ രാം നിവാസില്‍ വി വി നാരായണന്റെ(70)കാലിലും ഇടിച്ചു.
പരിക്കേറ്റ നാരായണനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബൈക്ക് യാത്രിക്കാരായ മൂന്നുപേരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it