ബേബിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി
BY Sumeera SMR25 April 2016 5:09 AM GMT
Sumeera SMR25 April 2016 5:09 AM GMT
താമരശ്ശേരി: മുന്‍ മന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ എല്‍ഡിഎഫ് തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിന്റെ പ്രചരണപരിപാടിക്കാണ് പോലിസ് അനുമതി നിഷേധിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് സ്റ്റേജില്‍ പരിപാടി നടത്തുന്നതിനും മറ്റും അനുമതി നിഷേധിച്ചത്. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയതായി ഇടതു മുന്നണി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അപേക്ഷ ലഭിക്കാത്തതിനാലാണ് പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി പങ്കെടുക്കേണ്ട കോണ്‍ഗ്രസ് പരിപാടിക്ക് മുക്കത്തും അനുമതി നിഷേധിച്ചിരുന്നു. മന്ത്രി പരിപാടിക്ക് എത്തിയിരുന്നില്ല. ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൈക്ക് ഘടിപ്പിച്ച പ്രചാരണ വാഹനത്തില്‍ പരിപാടി നടത്താന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേജില്‍ തന്നെ നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് പോലിസ് സംയമനം പാലിക്കുകയായിരുന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT