kozhikode local

ബേപ്പൂര്‍ തുറമുഖത്തെ കൂലിത്തര്‍ക്കം: ചര്‍ച്ച അലസി

ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്തെ കണ്ടയിനര്‍ കൂലി തര്‍ക്കത്തിന് പരിഹാരം കാണുന്നതിന് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. വികെസി മമ്മദ് കോയ എംഎല്‍എയും പോര്‍ട്ട് ഓഫീസറും കപ്പല്‍ കമ്പനി അധികൃതര്‍, കണ്ടെയ്‌നര്‍ ക്ലിയറിങ് ഏജന്‍സി, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു.
ജില്ലാ ലേബര്‍ ഓഫിസര്‍ നിശ്ചയിച്ച കണ്ടെയ്‌നറിന് 325 രൂപയും കാലി കണ്ടൈനര്‍ 275 രൂപയും എന്ന നിരക്കില്‍ നിന്ന് മാറ്റം വരുത്തുവാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തയ്യാറാകാത്തതിനാലാണ് പരാജയപ്പെട്ടത്. വികെസി മമ്മദ് കോയ എംഎല്‍എ തൊഴിലാളികളുമായി രമ്യമായ പരിഹാരത്തിന് അനൗദ്യോഗിക ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. കൂടുതല്‍ കപ്പലുകളും കണ്ടെയ്‌നറുകളും തുറമുഖത്തേക്ക് എത്തിക്കുവാനും കയറ്റി അയക്കുവാനുള്ള ശ്രമങ്ങള്‍ സജീവമാകുന്നതിന്റെ മുന്നോടിയായാണ് തൊഴിലാളികളുമായുള്ള കൂലി തര്‍ക്കത്തിന് പരിഹാരം കാണുവാന്‍ അധികൃതര്‍ വീണ്ടും ശ്രമം തുടങ്ങിയത്.
Next Story

RELATED STORIES

Share it