Flash News

ബേപ്പൂര്‍ തുറമുഖം : സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി



തിരുവനന്തപുരം: ബേപ്പൂര്‍ തുറമുഖത്ത് നടക്കുന്ന സമരത്തില്‍ നിന്നു പിന്‍മാറണമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു. കേരളത്തിലെ തുറമുഖ ശൃംഖലയുടെ വികസനത്തിനു വേണ്ടി സര്‍ക്കാര്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കിവരികയാണ്. തുറമുഖമുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വികസിച്ചെങ്കില്‍ മാത്രമേ അതിവേഗതയിലുള്ള വികസനം കേരളത്തില്‍ സാധ്യമാവുകയുള്ളൂ. അതിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി നോക്കുകൂലി ഉള്‍പ്പെടെയുള്ള തെറ്റായ പ്രവണതകള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നമ്മുടെ വികസനത്തിനു പ്രതിബന്ധമാവും. ബേപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ കേരളത്തിന്റെ തുറമുഖ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്. കേരളത്തിലെ വികസനസാധ്യതയുള്ള തുറമുഖങ്ങളിലൊന്നായ ബേപ്പൂരിന്റെ വികസനം തടസ്സപ്പെടുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ബേപ്പൂരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. ഉദ്യോഗസ്ഥതലത്തിലുള്ള ചര്‍ച്ചകള്‍ നിരവധി തവണ നടത്തിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ജനപ്രതിനിധികളുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗം പലതവണ സര്‍ക്കാര്‍ നടത്തുകയും ഉണ്ടായി. എറ്റവും അവസാനമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചുചേര്‍ക്കുകയും കപ്പലുകളില്‍ നിന്നുള്ള സുഗമമായ കയറ്റിറക്കുമതിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിന് കടകവിരുദ്ധമായ നടപടികളാണ് ബേപ്പൂരില്‍ ഉണ്ടായത്. ഇന്ത്യയിലെ മികച്ച തുറമുഖങ്ങളായി കേരളത്തിലുള്ളവ മാറുന്നതിനുതകുന്ന തൊഴില്‍ സംസ്‌കാരം വികസിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ സമരങ്ങളില്‍ നിന്നു പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it