kozhikode local

ബേപ്പൂര്‍ ഗോതീശ്വരത്ത് വീടുകളില്‍ വെള്ളം കയറി

ബേപ്പൂര്‍: തമ്പി റോഡ് പടിഞ്ഞാറു ഭാഗം ഗോതീശ്വരം റോഡിലും പരിസരത്തെ വീടുകളിലും ശക്തമായ തിരമാലയില്‍ വെള്ളം കയറി. ഇന്നലെ വൈകിട്ട് അഞ്ചിനാണ്് ശക്തമായ തിരമാല ഗോതീശ്വരം റോഡിനെ വെള്ളത്തില്‍ മുക്കിയത്. ഒരു കിലോമീറ്ററോളം നീളത്തി ല്‍ കടല്‍ ഭിത്തി നിര്‍മിക്കാത്ത ഭാഗത്താണ് അതിശക്തമായ തിരയില്‍ വെള്ളം കയറിയത്. കഴിഞ്ഞ ഓഖി കടല്‍ക്ഷോഭത്തിലും ഈ ഭാഗങ്ങളില്‍ വെള്ളം കയറി നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.
അന്ന് പ്രദേശവാസികള്‍ കടല്‍ഭിത്തി അടിയന്തരമായി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലറെയും മറ്റും സമീപിച്ചതാണ്. കക്കാടത്ത് സുധ, മണക്കോട്ട് അജേഷ്, കുണ്ടാട്ടില്‍ ജ്യോതി, ഉണ്ണി, കൈതക്കല്‍ സുനി, കൈതക്കല്‍ അനി, കൊമ്മടത്ത് വിജയന്‍, പിണ്ണാണത്ത് സതീശന്‍ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. ഗുരു മുത്തപ്പന്‍ ഭദ്രകാളി നാഗ ഭഗവതിക്കാവിലേക്ക് വെള്ളം അടിച്ചു കയറി. സംഭവമറിഞ്ഞ് കടലോരത്ത് എത്തിയവരോട് കടല്‍ഭിത്തി നിര്‍മാണം വൈകിയതിലുള്ള രോഷം പൂജാരി അജേഷ് മണക്കോട്ട് വിവരിച്ചു. ബേപ്പൂര്‍ ഇരട്ടച്ചിറ പടിഞ്ഞാറുഭാഗത്ത് ചെമ്പ്ര പ്രമോദ്, ചെമ്പ്ര രാധ എന്നിവരുടെ വീടുകളിലേക്കും വെള്ളമടിച്ചു കയറി. ബേപ്പൂര്‍ പുലിമുട്ട് ഭാഗത്ത് 50 മീറ്ററോളം കരയിലേക്ക്  ശക്തമായ തിരമാലയില്‍ വെള്ളം കയറിയിറങ്ങി. കൗണ്‍സിലര്‍ തോട്ടപ്പയില്‍ അനില്‍കുമാര്‍ വെള്ളം കയറിയ വീടുകളും തീരദേശ മേഖലയും സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it