kozhikode local

ബേപ്പൂരില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ ഒരു ബോട്ട് ഇതുവരെ തിരിച്ചെത്തിയിട്ടി

ല്ലബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഒരു ബോട്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ 22ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബേപ്പൂരിലെ ചെറുപുരക്കല്‍ അബ്ദുല്‍ സലീമിന്റെ മീരാന്‍ഷാ എന്ന ബോട്ടും അതിലെ 24 ജോലിക്കാരുമാണ് ഇനി തിരിച്ചെത്താന്‍ ബാക്കിയുള്ളത്. ശനിയാഴ്ച വരെ ഇവര്‍ കരയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടിരുന്നു . അന്ന് തന്നെ കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് മംഗലാപുരത്തിന് മഹാരാഷ്ട്രക്കും ഇടയിലുള്ള ഉള്‍ക്കടലില്‍  നങ്കൂരമിട്ട് നില്‍ക്കുന്ന ബോട്ടിന്റെ സമീപത്തെത്തിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്നു അറിയിച്ചതായും വിവരമുണ്ട്. മംഗലാപുരത്തിന് അടുത്ത് മലപ്പയിലും മഹാരാഷ്ട്രയിലെ ദേവ ഗഡിനും ഇടയില്‍ ശനിയാഴ്ച ദിവസം ഇവരെ കണ്ടതായി  ബേപ്പൂര്‍ സ്വദേശി ഷാഫിയുടെ ഉടമസ്ഥതയിലുള്ള അസ്മാഖ് എന്ന ബോട്ടുകാരും അറിയിച്ചു.    അസ്മാഖ് ബോട്ട് ഇന്ന് രാവിലെ ബേപ്പൂര്‍ ഹാര്‍ബറില്‍ തിരിച്ചെത്തി.’ മീരാന്‍ഷാബോട്ട് സുരക്ഷിതമാണെന്നും അവര്‍ പതിവുപോലെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നുമാണ്  തിരിച്ചെത്തിയ ബോട്ടുകാര്‍ പറയുന്നത്.22 തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും 2 ബംഗാളികളുമാണ് ബോട്ടിലുള്ളത്.സാധാരണ 20 ദിവസത്തോളം ഈ ബോട്ട് മത്സ്യ ബന്ധനത്തിന് പോയി തിരിച്ചുവരാന്‍ എടുക്കാറുണ്ടെന്ന് ബോട്ടുടമ പറഞ്ഞു.  കോസ്റ്റ് ഗാര്‍ഡിനും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനും ബോട്ടുടമ രേഖാമൂലം വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം കേന്ദ്രമാക്കി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ബോട്ട് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
Next Story

RELATED STORIES

Share it