malappuram local

ബേപ്പൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് പരപ്പനങ്ങാടിയില്‍ അടിഞ്ഞു

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം ബേപ്പൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് പരപ്പനങ്ങാടിയില്‍ ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ ലാന്റിങ്ങില്‍ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ 3ന് ബേപ്പൂരില്‍നിന്ന് മീന്‍ പ്പിടിത്തതിനായി പുറപ്പെട്ട സെന്റ് മാത്യൂസ് എന്ന ഫൈബര്‍ ബോട്ട് വെള്ളിയാഴ്ച ബേപ്പൂരില്‍ കരയിലെത്താന്‍ അരക്കിലോമീറ്ററോളം ദൂരം മാത്രം ബാക്കി നില്‍ക്കെയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന തിരുവനന്തപുരം പോളിയൂര്‍ കൊല്ലങ്കോട് സ്വദേശികളായ ആറുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ തിരമാലകള്‍ അടിച്ചതിനാല്‍ എന്‍ജിന്‍ ചിറകു ഒടിഞ്ഞതാണ് അപകടത്തിന് കാരണം. ശില്‍വദാസന്‍, ജിബിന്‍, കീതന്‍ എന്നിവര്‍ ബോട്ടില്‍ നിന്നു തെറിച്ചുവീഴുകയും നീന്തി രക്ഷപ്പെടുകയുമായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ടില്‍ അവശേഷിച്ചവരെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ തകര്‍ന്നടിഞ്ഞത്. തലൈസ് രാജ്, സെല്‍വരാജ്, ജസ്റ്റിന്‍ എന്നിവരെയാണ് മറൈന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയത്. ബോട്ടില്‍നിന്നു തെറിച്ചു വീണ ജിബിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചെട്ടിപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന മീനും ഫ്രീസറും അടക്കം മൊത്തം ഏകദേശം 18 ലക്ഷം രൂപയോളം നഷ്ടം വന്നതായി ബോട്ടിന്റെ ഉടമസ്ഥന്‍ കൂടിയായ തലൈസ് രാജ് പറഞ്ഞു.
Next Story

RELATED STORIES

Share it